വേങ്ങര: സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ വേങ്ങര ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച യുവജന പ്രതിഷേധം സിപിഐഎം വേങ്ങര ഏരിയ സെക്രട്ടറി കെ.ടി അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം ശാലിനി അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, ബിനുലാൽ, ഷമീം, രോഹിത് എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറി സൈഫുദ്ധീൻ സ്വാഗതവും, സമദ് കുറുക്കൻ നന്ദിയും പറഞ്ഞു.