വേങ്ങര: ആറാം പ്രവൃത്തിദിനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവിമെന്റിന്റെ നേതൃത്വത്തിൽ അധ്യാപകർ പ്രതിഷേധ ദിനം ആചരിച്ചു.
വെൽഫയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ.എം.എ. ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എം. വേങ്ങര ഉപജില്ലാസെക്രട്ടറി പി.ഇ. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.ടി. അഫ്‌സൽ, സി. ശരീഫ, ഹൈഫ അമീർ, ഷമീം നിയാസ് അയ്യകത്ത് എന്നിവർ പ്രസംഗിച്ചു.