തുക പ്രത്യേക വിഹിതമായി അനുവദിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത്

വേങ്ങര: കഴിഞ്ഞ സാമ്പത്തികവർഷം ട്രഷറിയിൽ പണമില്ലെന്ന കാരണത്താൽ സർക്കാർ അനുവദിക്കാത്ത തുക പ്രത്യേക വിഹിതമായി തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കുന്നതിന് ആവശ്യമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠ്യേന പാസാക്കി.

2023-24 സാമ്പത്തികവർഷത്തിൽ 2928 കോടി രൂപയാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കാനുള്ളത്. ഇത്രയും ഭീമമായ തുക ഈ വർഷത്തെ ബജറ്റ് വിഹിതത്തിൽനിന്നെടുക്കുമ്പോൾ നടപ്പുവർഷത്തെ പദ്ധതികളിൽ പലതും ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്നും സർക്കാരിന്റെ ഈ സമീപനം പ്രാദേശിക ആസൂത്രണത്തെയും പ്രാദേശിക സർക്കാരുകളെയും പൂർണമായും തളർത്തുന്നതാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. പി. അബ്ദുൾ അസീസാണ് പ്രമേയം അവതരിപ്പിച്ചത്. പി. അബ്ദുൾ റഷീദ് പിന്താങ്ങി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}