വേങ്ങര: നിർമല സിതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹാഷിഫ് പൂവളപ്പിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശാക്കിർ കാലടിക്കൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
സുഹൈൽ പൂക്കളം, അൻവർ മട്ടിൽ, റഹൂഫ്, ആഷിഖ് തുടങ്ങിയവർ സംബന്ധിച്ചു.