ഊർജസംരക്ഷണ യജ്ഞവുമായി എം. ഐ. എസ്. എം. യു. പി. സ്കൂൾ

തോട്ടശ്ശേരിയറ: പേങ്ങാട്ട് കുണ്ടിൽ പറമ്പ് എം.ഐ.എസ്.എം.യു.പി സ്കൂളിൽ പരിസ്ഥിതി ക്ലബിനു കീഴിൽ എൽ.ഇ.ഡി.ബൾബ് നിർമ്മാണ പരിശീലനം നടത്തി.
പേങ്ങാട്ട് കുണ്ടിൽ പറമ്പ എം.ഐ.എസ്.എം.യു.പി സ്കൂളിൽ നൂറ്റി അമ്പതോളം വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി. ബൾബ് നിർമ്മാണ പരിശീലനം നടത്തി.വേങ്ങര ലൈവ്.മലപ്പുറം ജില്ലാ എസ്.ഇ.പി. ഭാരവാഹി സാബിർ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികളെ പതിനഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഓരോ കുട്ടിക്കും ഓരോ കിറ്റ് നൽകി എല്ലാവരും ഓരോ ബൾബ് വീതം നിർമ്മിച്ചു. ബൾബുകൾ അവരവർക്ക് തന്നെ നൽകി മുഴുവൻ ബൾബുകളും കത്തിച്ചു കാണിച്ചു കൊടുത്തു. കൂടാതെ ബൾബ് റിപ്പയറിംഗും കുട്ടികളെ പഠിപ്പിച്ചു.

എച്ച്.എം.ഇൻ ചാർജ് സലീന ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.ടി. മിനി, പി.ഉമ്മുസൽമ, പി.കെ.വിനിഷ, കെ.സംഗീത, എ.ഖദീജ, കെ.കിരൺ, കെ.പി. കാവ്യ, കെ.വി.ആയിഷ മിനു, കെ.മഞ്ജുഷ, കെ.അസിമ സുലു എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}