കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പർ പി പി സോഫിയയുടെ യുടെ നേതൃത്വത്തിൽ അച്ചനമ്പലം ജി.എം.യു.പി സ്കൂളിൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പ് ശ്രദ്ധേയമായി. എച്ച്പി ഗ്യാസ്, ഇൻഡ്യൻ ഗ്യാസ്, ഭാരത് ഗ്യാസ് തുടങ്ങിയ എല്ലാ കമ്പനികളുടെയും മസ്റ്ററിങ്ങിന് സൗകര്യം ഉണ്ടായിരുന്നു.
സന്നദ്ധപ്രവർത്തകരായ റാഫി കൂന്തല, ജാബിർ ഹഫിയ്യ്, ഇ.കെ. സാദിഖ് ആബിദ് കൂന്തല, സഫീർ പുള്ളാട്ട്, യൂസുഫലി ഇ കെ. മാജിദ് വഫിയ്യ്, റാഹിദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. 150 ഓളം ആളുകൾ മസ്റ്ററിംഗ് ചെയ്തു. ആവശ്യമെങ്കിൽ തുടർന്നും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് വാർഡ് മെമ്പർ പി പി സോഫിയ അറിയിച്ചു.