വേങ്ങര: ലോക മുങ്ങിമരണ ലഘൂകരണ ദിനത്തിൽ (ജൂലൈ 25) ഐഡിയൽ റിലീഫ് വിങ്ങ് കേരള സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പള്ളിക്കൽ ബസാറിനടുത്തുള്ള രാമൻ ചിറയിൽ ഫ്ലോട്ടിംഗ് ഡിവൈസ് കോർണർ സ്ഥാപിച്ച് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് അബ്ബാസ് സി കെ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ ജീവൻ ജലസുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്ന കോർണറുകൾ ഐആർഡബ്ല്യു സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം, ഫ്‌ളോട്ടിങ് ഉപകരണങ്ങളുടെ പരിചയപ്പെടുത്തൽ തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ ഫ്ലോട്ടിംഗ് ഡിവൈസുകളുടെ ആവശ്യകതയും അത് നിർമ്മിക്കുന്ന രൂപവും അത് ഉപയോഗിക്കുന്ന രീതിയും നസീർ പി. ഇ. വിശദീകരിച്ചു.
കെ വി ഖാലിദ്, മുഹമ്മദ് കുട്ടി മാസ്റ്റർ, സക്കീന ടീച്ചർ, പി സി അൻസാർ, അഷ്റഫ്, വാസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഐആർഡബ്ല്യു വേങ്ങര ഗ്രൂപ്പ് സെക്രട്ടറി അലി അക്ബർ സ്വാഗതവും ഡിസാസ്റ്റർ മാനേജ്‌മെന്റ് കൺവീനർ അഷ്‌റഫ് നന്ദിയും പറഞ്ഞു.