കക്കാടംപുറം : എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടാം വാർഡിലെ കക്കാടംപുറത്ത് ആരോഗ്യഭേരി പദ്ധതി തുടങ്ങി. പരിപാടിയുടെ ഭാഗമായി അങ്ങാടിയിൽ നടന്ന ജീവിതശൈലീരോഗനിർണയ ക്യാമ്പും ബോധവത്കരണക്ലാസും പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിഷ അധ്യക്ഷത വഹിച്ചു.വേങ്ങര ലൈവ്.വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, ആച്ചുമ്മ കുട്ടി, വിപിന, സൈതലവിക്കോയ, എച്ച്.ഐ. മുഹമ്മദ് ഫൈസൽ, ജെ.എച്ച്.ഐ. പ്രദീഷ് എന്നിവർ പ്രസംഗിച്ചു.
കക്കാടംപുറത്ത് ആരോഗ്യഭേരി പദ്ധതി തുടങ്ങി
admin