വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 2024-25 ജനകീയാസൂത്രണം പദ്ധതിയിൽ നെൽകൃഷി വികസന പദ്ധതി പ്രകാരം വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ വിതരണത്തിനെത്തിയ പൊൻമണി ഇനം നെൽവിത്ത് വിതരണ ഉദ്ഘാടനം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ടി.കെ, വിവിധ പാടശേഖര സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.