പറപ്പൂർ ഹോപ് ഫൗണ്ടേഷൻ വനിതകൾക്ക് വ്യായാമ പരിശീലനം സംഘടിപ്പിച്ചു

പറപ്പൂർ: ജീവിത ശൈലീ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ഹോപ് ഫൗണ്ടേഷനും മെക്ടാ 7 നും ചേർന്ന് സംഘടിപ്പിച്ച പരിപാടി പറപ്പൂർ ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന കാര്യ സ്തിരം സമിതി അദ്ധ്യക്ഷ സഫിയ കുന്നുമ്മൽ പരിപാടിക്ക് സാഗതം പറഞ്ഞു. 

മുൻ പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചർ, പറപ്പൂർ പാലിയേറ്റീവ്‌പ്രസിഡണ്ട്  മുഹമ്മദ് മാസ്റ്റർ, പറപ്പൂർ പഞ്ചായത്ത് വികസന കാര്യ സ്തിരം സമിതി അധ്യക്ഷ പി ടി റസിയ ഷാഹുൽ അമീദ് എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു.വേങ്ങര ലൈവ്. യോഗ ട്രെയിനർ അൻവർ തിരൂരങ്ങാടി യോഗ ക്ലാസ്സിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}