വേങ്ങര: ഗവൺമെന്റ് മോഡൽ വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ഹയർ സെക്കന്ററി ബ്ലോക്കിലേക്കുള്ള വഴിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വേണ്ടി ഉദാരമനസ്കനായ സ്വകാര്യ വ്യക്തി റോഡിനു വേണ്ടി നൽകിയ സ്ഥലത്തു ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി സ്കൂൾ പ്രിൻസിപ്പൽ ഷംസുദ്ധീൻ മാസ്റ്റർ, എസ്.എം. സി. ചെയർമാൻ എ.കെ ഫൈസൽ, എസ്.എം സി.വൈസ് ചെയർമാൻ ജൗഹർ എം ടി, സ്കൂൾ അസ്സിസ്റ്റന്റ് പ്രിൻസിപ്പൽ രാജൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ. സലീം എന്നിവർ ബ്ലോക്ക് ഡിവിഷൻ മെമ്പർ പറങ്ങോടത്ത് അസീസിന്റെ നേതൃത്വത്തിൽ ബ്ലോക് പഞ്ചായത്ത് പ്രെസിഡന്റിനും, സെക്രട്ടറിക്കും നിവേദനം നൽകി.
സ്‌കൂളിലേക്കുള്ള വഴിയിലെ വെള്ളക്കെട്ടിന് പരാരിഹാരത്തിനായി നിവേദനം നൽകി
admin