മലപ്പുറം : പാണക്കാട് ഖാസി ഫൗണ്ടേഷൻ ജില്ലാകമ്മിറ്റിയുടെ കീഴിൽ നടക്കുന്ന നാല് സംഗമങ്ങൾക്ക് രൂപമായി. മഞ്ചേരി, ചെമ്മാട്, തിരൂർ, മമ്പാട് മേഖലകളിൽ നടക്കുന്ന സംഗമങ്ങൾക്കായി സംഘാടകസമിതികൾ രൂപവത്കരിക്കാനും തീരുമാനമായി. മലപ്പുറം സുന്നി മഹല്ലിൽ ചേർന്ന ജില്ലാ സ്റ്റിയറിങ് കമ്മിറ്റിയുടെയും മണ്ഡലംതല കോഡിനേറ്റർമാർമാരുടെയും യോഗത്തിലാണ് തീരുമാനം.പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലെ അംഗങ്ങളുടെ യോഗം ഓഗസ്റ്റ് 15-ന് മഞ്ചേരിയിലും താനൂർ, തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ അംഗങ്ങളുടെ യോഗം ഓഗസ്റ്റ് 26-ന് ചെമ്മാട്ടും നടക്കും.
പൊന്നാനി, തിരൂർ, കോട്ടയ്ക്കൽ, തവനൂർ മണ്ഡലങ്ങളിലെ അംഗങ്ങളുടെ യോഗം സെപ്റ്റംബർ ഒന്നിന് തിരൂരിലും വണ്ടൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, ഏറനാട് മണ്ഡലങ്ങളിലെ അംഗങ്ങളുടെ യോഗം സെപ്റ്റംബർ ഏഴിന് മമ്പാട്ടും നടക്കും.
To advertise here, Contact Us
സംയുക്തയോഗത്തിൽ കൺവീനർ കെ.എ. റഹ്മാൻ ഫൈസി കാവനൂർ, കോഡിനേറ്റർ സലീം എടക്കര, അബ്ദുൽഖാദർ ഫൈസി കുന്നുംപുറം, അബ്ദുറഹ്മാൻ ഫൈസി പാതമണ്ണ, ഹസ്സൻ സഖാഫി പൂക്കോട്ടൂർ, ളിയാഉദ്ദീൻ ഫൈസി, യു. ഷാഫി ഹാജി.വേങ്ങര ലൈവ്. കീഴടത്തിൽ ഇബ്രാഹിം ഹാജി, ഹംസ ഹാജി മൂന്നിയൂർ, എം.കെ. കുഞ്ഞാലൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.