വലിയോറ: മെച്ചിസ്മോ മിനിബസാർ ആർട്സ് സ്പോർട്സ് ആൻഡ് കൾചറൽ സെന്റർ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വിതരണത്തിന് തയാറാക്കിയ രണ്ടാംഘട്ട പോസ്റ്റർ പ്രകാശനം വേങ്ങര എസ് ഐ നിർവഹിച്ചു.
സംസ്ഥാനത്ത് മഴക്കല രോഗങ്ങളായ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നീ പകർച്ചവ്യാധികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന വിവരങ്ങൾ അടങ്ങിയ ലഘു ലേഖയാണ് വീടുകളിൽ വിതരണം ചെയ്യുന്നത്.
മഴക്കാല രോഗങ്ങളെ കുറിചുള്ള ബോധവത്കരണത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ മാസം ജനപ്രതിനിധികളുടെയും ക്ലബ് ഭാരവാഹികളുടേയും നേതൃത്വത്തിൽ നടന്നിരുന്നു.