പറപ്പൂർ: ഗ്രാമ പഞ്ചായത്ത് 19 ലക്ഷം രൂപ ചെലവിൽ നടപ്പാക്കുന്ന സമഗ്ര നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി നെൽകർഷകർക്ക് വിത്ത് വിതരണം ചെയ്തു. ഉമ ഇനത്തിൽ പെട്ട വിത്താണ് വിതരണം ചെയ്തത്. വിത്ത് വിതരണോദ്ഘാടനം പ്രസിഡൻ്റ് കെ.അംജത ജാസ്മിൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ്
ഇ കെ സെയ്ദുബിൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഫിയ കുന്നുമ്മൽ,
പി ടി റസിയ,ഉമൈബ ഊർഷമണ്ണിൽ,ടി.അബ്ദുറസാഖ്, കൃഷി ഓഫീസർ അൻസീറ,
കെ.കെ മുഹമ്മദ്, വി.എസ് ബഷീർ മാസ്റ്റർ,അലി കുഴിപ്പുറം,കെ.കുട്ട്യാലി,
എ.കെ അസീസ്,
ചിറയിൽ അയ്യപ്പൻ,
സി. ബാബു, ജമീല എന്നിവർ സംബന്ധിച്ചു.