വേങ്ങര: എച്ച് പി ഗ്യാസ് ഏജൻസിയുടെ സഹകരണത്തോടെ വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ഒമ്പതാം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
പി.എ സകരിയ, അലവി ഹാജി സി കെ, ഫക്രുദ്ധീൻ കെ കെ, അയ്യൂബ് പി വി എന്നിവർ സംബന്ധിച്ചു. ജാബിർ സി കെ, അസീസ് സി കെ, ഷമീല, പ്രജിത എന്നവർ ക്യാമ്പ് നിയന്ത്രിച്ചു.