വേങ്ങര: മഹല്ല് ജമാഅത്ത് കമ്മറ്റിയുടെയും പ്രദേശത്തെ എസ് വൈ എസ്,എസ് കെ എസ് എസ് എഫ്,എസ് കെ എസ് ബി വി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെൻ്റെറിൻ്റെ സഹകരണത്തോടെ സൗജന്യമായി അരോഗ്യബോധവത്കരണവും കിഡ്നി രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു.വേങ്ങര കണ്ണമംഗലം വാളക്കുട തടത്തിൽപുറായ മസ്ജിദു സലാം കമ്മറ്റിയും പ്രദേശത്തു കാരുമാണ് മാതൃകാ പരമായ പ്രവർത്തനം കാഴ്ച്ച വെച്ചത്.മഹല്ല് പരിധിയിലെ ഇതര മതവിഭാഗക്കാരും കാമ്പ്യൻ്റെ ഭാഗമായത് ഏറെ ശ്രദ്ധേയമായി.കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യു എം ഹംസ ഉത്ഘാടനം ചൈതു. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി.പുള്ളാട്ട് ഇബ്റാഹീം ഹാജി അദ്ധ്യക്ഷത വഹിച്ചു.മഹല്ല് ഖത്തീബ് ഹസൻ ദാരിമി ആമുഖ പ്രഭാഷണം നടത്തി.മൂസാഫൗലൂദ് ആരോഗ്യ ബോധവൽക്കരണ ക്ലാസിന് നേതൃത്വംനൽകി. പി എ ജബ്ബാർ ഹാജി മുഖ്യാഥിതിയായി.നാസ്വർ ഹാജി കോങ്ങോട്,ഷാജഹാൻ മടാമാട്ടിൽ,ഫൈസൽപുള്ളാട്ട്, പ്രസംഘിച്ചു.കുഞ്ഞിമൊയ്തീൻകുട്ടി കാമ്പറൻ,പാ മങ്ങാടൻ മുഹമ്മദ്,വാർഡ് മെമ്പർ നജ്ല,ഫൈസൽ പൂങ്ങാടൻ,ഇസ്മാഈൽ മണ്ണത്ത്,ഫാഇസ്പുള്ളാട്ട്, ശരീഫ് സി കെ,നിഹാൽ മൗലവിചെമ്മാട്,മമ്പഉൽ ഉലും മദ്റസ വിദ്യാർത്ഥികൾ, ആശാവർക്കർമാർ ക്യാമ്പ് നിയന്ത്രിച്ചു.
മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണവും പരിശോധനയും സംഘടിപ്പിച്ചു
admin