വേങ്ങര: വേങ്ങരയിൽ കുടിവെള്ളത്തിലടങ്ങിയിരിക്കുന്ന വിവിധ ജൈവ, രാസ മാലിന്യം കണ്ടെത്തി പരിഹാരം നിർദേശിക്കുന്ന ‘എൻസൈം’ വാട്ടർ ക്ലിനിക് തുടങ്ങുന്നു.
ഞായറാഴ്ച 10.30-ന് ചേറൂർ കഴുകംചെനയിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് മുഈനലി ശിഹാബ് തങ്ങളും ചേർന്ന് ക്ലിനിക് ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങൾക്ക് അവരുടെ കുടിവെള്ളസ്രോതസ്സുകളിൽനിന്ന് ശേഖരിക്കുന്ന വെള്ളത്തിന്റെ ഭൗതിക, രാസ പരിശോധനകൾ സൗജന്യമായി ചെയ്ത് പരിഹാരം നിർദേശിക്കും. ഗ്രാമപ്പഞ്ചായത്തുകളുമായി സഹകരിച്ച് മണ്ഡലത്തിലെ മുഴുവൻ വീടുകളിലെയും കുടിവെള്ളം സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താനാണ് പദ്ധതി. പത്രസമ്മേളനത്തിൽ പി. മുഹമ്മദ് സെയ്ത്, വി.പി. അഫ്‌സൽ എന്നിവർ പങ്കെടുത്തു.