കർക്കിടക മാസത്തിൽ ഔഷധക്കഞ്ഞി വിതരണം ചെയ്ത് ചേറൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ

ചേറൂർ: പഴമയെയും പാരമ്പര്യത്തെയും ഓർമിപ്പിച്ചുകൊണ്ട് കർക്കിടമാസത്തിലെ ഏറെ ഔഷധമൂല്യമുള്ള കർക്കിടക കഞ്ഞി തയ്യാറാക്കി നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്ത് വേങ്ങര ചേറൂർ പി പിടിഎം വൈ ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർത്ഥികൾ.

ഭൂമിത്രസേന, എൻ എസ് എസ്, ക്ലബ്ബ് അംഗങ്ങളായ കെ ഹംന, എ ഫാത്തിമ ഫുഹാദ, എം സന സുബൈർ തുടങ്ങിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്.
കോട്ടക്കൽ വൈദ്യശാലയിലെ രാജീവ്‌ വൈദ്യർ പാചകത്തിന് നേതൃത്വം നൽകി.
 
ഔഷധ കഞ്ഞി വിതരണം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  യു എൻ ഹംസ നിർവഹിച്ചു. പ്രിൻസിപ്പൽ പി ടി ഹനീഫ, പിടിഎ പ്രസിഡണ്ട് പൂക്കുത്ത് മുജീബ്, എച്ച് എം അസീസ്, വിഎസ് ബഷീർ പി കെ ഗഫൂർ, സകരിക്ക, ടി റാഷിദ്‌,കെ ടി ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}