തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മുന്നൊരുക്കത്തിന്റെ ഭാഗമായി 16 മണ്ഡലങ്ങളുടെയും പ്രത്യേക യോഗങ്ങൾ ജില്ലാതലത്തിൽ വിളിച്ചുചേർക്കും. 29-ന് രാവിലെ കോട്ടയ്ക്കൽ, വള്ളിക്കുന്ന് മണ്ഡലങ്ങളുടെയും ഉച്ചയ്ക്കുശേഷം പൊന്നാനി, തവനൂർ മണ്ഡലങ്ങളുടെയും ഓഗസ്റ്റ് ഒന്നിനു ഉച്ചയ്ക്കുശേഷം ഏറനാട്, മഞ്ചേരി മണ്ഡലങ്ങളുടെയും യോഗം വിളിക്കും.
മൂന്നിനു രാവിലെ മലപ്പുറം, വേങ്ങര മണ്ഡലങ്ങളുടെയും ഉച്ചയ്ക്കുശേഷം തിരൂർ, മങ്കട മണ്ഡലങ്ങളുടെയും നാലിനു ഉച്ചയ്ക്കുശേഷം കൊണ്ടോട്ടി, പെരിന്തൽമണ്ണ മണ്ഡലങ്ങളുടെയും അഞ്ചിനു രാവിലെ നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളുടെയും ഉച്ചയ്ക്കുശേഷം താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങളുടെയും പ്രത്യേക യോഗങ്ങൾ ജില്ലാ മുസ്ലിംലീഗ്ഓഫീസിൽ നടക്കും.