മലപ്പുറം: രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികളെ തീവെട്ടിക്കൊള്ള ചെയ്യുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണമെന്ന് പീപ്പിള്‍സ് കള്‍ചറല്‍ ഫോറം ജില്ലാ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. സീസണ്‍ സമയത്ത് ഇരുനൂറും മുന്നൂറും ഇരട്ടി വിമാന ചാര്‍ജ് വര്‍ദ്ധിപ്പിച്ച് പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും പി സി എഫ് ആവിശ്യപ്പെട്ടു.
മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച പിസിഎഫ് മണ്ഡലം കമ്മിറ്റികള്‍ക്കും വ്യക്തികള്‍ക്കും ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ ശശി പൂവന്‍ചിന സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു. ഇബ്രാഹിം ആതവനാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി, സംസ്ഥാന സെക്രട്ടറി ജാഫര്‍ അലി ദാരിമി , പി ഡി പി ജില്ലാ പ്രസിഡന്റ് സക്കീര്‍ പരപ്പനങ്ങാടി, ജില്ലാ സെക്രട്ടറി ഷാഹിര്‍ മൊറയൂര്‍, പി എച്ച് എഫ് കോര്‍ഡിനേറ്റര്‍ ഹുസൈന്‍ കാടാമ്പുഴ, പിസിഎഫ് ജിദ്ദ സെക്രട്ടറി കരീം മഞ്ചേരി, അബ്ദുല്‍ റഷീദ് കൊളപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
പി സി എഫ് ജില്ലാ സെക്രട്ടറി ശിഹാബ് വേങ്ങര സ്വാഗതവും ഒഫാര്‍ നരിപ്പറമ്പ് നന്ദിയും പറഞ്ഞു.