വേങ്ങര: കാളികടവിൽ പുഴ ഇടിഞ്ഞ ഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പർ എകെ നഫീസയും മറ്റു ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
പ്രദേശവാസികളുടെ പരാതി പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിക്കുകയും തുടർ നടപടിക്കായി വില്ലേജ് ഓഫീസറെയും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനെയും വിവരമറിയിക്കുകയും ചെയ്തു.
അടിയന്തര നടപടിക്ക് വേണ്ടി പ്രദേശവാസികളുടെയും വാർഡ് മെമ്പറുടെയും നിവേദനത്തിന് തുടർ നടപടിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച പരാതി നൽകും.