വേങ്ങര: ജില്ലാ സബ് ജൂനിയർ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വൈ.എഫ്.എഫ്.സി. ചാലിയാറിനെ 2-1 ന് പരാജയപ്പെടുത്തി ഫിനിക്സ് വണ്ടൂർ ചാമ്പ്യന്മാരായി.
തിലകം തിരൂർക്കാടിനെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി യൂണിക്ക് എഫ്.സി. കുറ്റിയിൽ മൂന്നാംസ്ഥാനം നേടി. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി വൈ.എഫ്.എഫ്.സി. ചാലിയാറിന്റെ ടി.കെ. ഹനാനെ തിരഞ്ഞെടുത്തു. വിജയികൾക്ക് പറപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സയദ് ബിൻ, സബാഹ് എന്നിവർ ട്രോഫികൾ നൽകി. ഡി.എഫ്.എ. സെക്രട്ടറി ഡോ. പി.എം. സുധീർകുമാർ, നയീം ചേറൂർ, കെ.കെ. കൃഷ്ണനാഥ്, എൻ. അബ്ദുൾ സലാം, സി. സുരേഷ്, അബ്ബാസ് അലി, ബഷീർ, മൻസൂർ അലി എന്നിവർ പ്രസംഗിച്ചു.