മാറാക്കര: പാരീസിൽ ആരംഭിച്ച 33ാമത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിൻ്റെ മാനവിക സന്ദേശം വിദ്യാർത്ഥികളെ അറിയിക്കുവാനും വേണ്ടി മാറാക്കര എ.യു.പി.സ്കൂളിൽ ദീപശിഖ പ്രയാണം നടത്തി. പ്രത്യേക അസംബ്ലി, ദീപശിഖ തെളിക്കൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം വായിക്കൽ എന്നിവ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ടി.വൃന്ദ ദീപശിഖ തെളിച്ചു.പി.പി.മുജീബ് റഹ്മാൻ സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി ടി.പി.അബ്ദുൽ ലത്വീഫ്, അധ്യാപകരായ സി.എം.നാരായണൻ, ചിത്ര.ജെ.എച്ച്,
ടി.എം.കൃഷ്ണദാസ്, ജയശ്രീ.എം തുടങ്ങിയവർ സംബന്ധിച്ചു.ദീപശിഖ പ്രയാണത്തിന് സ്കൂൾ പാർലെമെൻ്റ് അംഗങ്ങളായ രാംനാഥ് മാധവ് എൻ.ടി, റൻഹ.പി, റിഹാൻ മുഹമ്മദ് എ,അമേയ. പി.ആർ,നിദ ഫാത്തിമ. കെ,സിയാദ് .സി.പി,
ദിയ ഫാത്തിമ കെ.പി, ഹുസൈൻ ഒ.പി എന്നിവർ നേതൃത്വം നൽകി.