എ.ആർ.നഗർ : പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ എ.ആർ.നഗർ ഗ്രാമപ്പഞ്ചായത്തും കുന്നുംപുറം കുടുംബാരോഗ്യകേന്ദ്രവും ചേർന്ന് കൊളപ്പുറം അങ്ങാടിയിലെ ഹോട്ടലുകളിൽ മിന്നൽപ്പരിശോധന നടത്തി ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കുടുംബാരോഗ്യകേന്ദ്രം എച്ച്.ഐ. മുഹമ്മദ് ഫൈസൽ, ജെ.എച്ച്.ഐ. മാരായ പ്രതീഷ്, ജിജി, നിഷ, പഞ്ചായത്ത് എച്ച്.ഐ. ദിൽഷ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൊളപ്പുറത്ത് ഹോട്ടലുകളിൽ മിന്നൽപരിശോധന
admin
Tags
Malappuram