സന്നദ്ധ സേവകർക്കുള്ള എലിപ്പനി പ്രതിരോധ മരുന്ന് കൈമാറി

വേങ്ങര: വെള്ളം കയറിയ മേഖലകളിൽ സന്നദ്ധ സേവനം ചെയ്യുന്ന വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള എലിപ്പനി പ്രതിരോധ മരുന്ന് വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി.ശിവദാസൻ വൈറ്റ് ഗാർഡ് നിയോജക മണ്ഡലം കോ-ഓർഡിനേറ്റർ എ കെ നാസറിന് കൈമാറി. 

ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഖൈറുന്നിസ.എൻ, അഷിത. ടി, ജെ പി എച്ച് എൻ മാരായ ജിഷ ഡി വി, ജുബൈരിയ കെ എം തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}