തിരൂരങ്ങാടി: വെന്നിയൂർ ടൗണിനെ ആശ്രയിക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്കെതിരെ തിരൂരങ്ങാടി പോലീസിനും, മോട്ടോർ വകുപ്പിനും തിരൂരങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും മുൻസിപ്പൽ പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെയും വെന്നിയൂർ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പരാതി നൽകി.
രോഗികളും വിദ്യാർത്ഥികളും അടക്കം വെന്നിയൂർ ടൗണിന് ആശ്രയിച്ച് ദീർഘദൂരം യാത്ര ചെയ്യുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും
തോന്നുന്നിടത്ത് ഇറക്കിവിടുകയും ചെയ്യുന്ന
ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ
കെ ടി ശ്രീനിവാസനും മോട്ടോർ വകുപ്പ് ഓഫീസർ സിപി സക്കറിയക്കും പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ കൈകൊള്ളാം എന്ന് അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സലിം ചുള്ളിപ്പാറ, തിരൂരങ്ങാടി മുൻസിപ്പൽ പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് ഷൗക്കത്ത് പറമ്പിൽ, വെന്നിയൂർ ടൗൺ കോൺഗ്രസ് പ്രസിഡണ്ട് സമദ് അങ്ങാടൻ, സെക്രട്ടറി അലി വെന്നിയൂർ, ദാസൻ കപ്രാട് തുടങ്ങിയവരാണ് പരാതി നൽകിയത്.