പ്രൗഢമായ കണ്ണമംഗലം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

കണ്ണമംഗലം: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നൂറ്റി ഇരുപതിലധികം മത്സരവും മുന്നൂറോളം മത്സരാർത്ഥികളുമായി നടന്ന കണ്ണമംഗലം സെക്ടർ സാഹിത്യോത്സവിന് സമാപ്തിയായി. ആവേശമേറിയ മത്സരങ്ങളിൽ വാളക്കുട  യൂണിറ്റ് ചാമ്പ്യൻമാരായി. റണ്ണർ അപ്പായി മേമാട്ടുപാറ യൂണിറ്റും സെക്കന്റ്‌ റണ്ണേഴ്സ് ആയി ബദരിയ്യാനഗര്‍ യൂണിറ്റും സാഹിത്യോത്സവ് വേദിയിൽ മാറ്റുരച്ചു. 

നൂറോളം പ്രതിഭകൾക്കിടയിൽ നിന്നും കലാ പ്രതിഭയായി മേമാട്ടുപാറ യൂണിറ്റിലെ റിസില്‍ .കെ l, സർഗ പ്രതിഭയായി ഇജിലാന്‍.ടിയെയും തിരഞ്ഞെടുക്കപ്പെട്ടതായി സെക്ടര്‍ പ്രസിഡന്റ് പി.എം ബദറുദ്ധീന്‍ പ്രഖ്യാപിച്ചു.

ആതിഥേയരായിരുന്ന ബദരിയ്യാനഗര്‍ നിവാസികൾ വൻ പിന്തുണയും മികച്ച സംഘാടനവും വിരുന്നും ഒരുക്കി. സമാപന സമ്മേളനം സഹദ് സഖാഫി ഊരകം  പ്രാർത്ഥനയോടെ പ്രാരംഭം നൽകി. നിസാമുദ്ധീന്‍ ലത്തീഫി  സ്വാഗതം പറഞ്ഞ വേദി എസ് വൈ എസ് വെസ്റ്റ് ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി ഊരകം  ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 

പീ.കെ അബ്ദുല്ല സഖാഫി അനുമോദന പ്രാഭാഷണവും  കേരള മുസ്ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി സി.കെ കോമുഹാജി , എസ്.എം. എ കുളപ്പുറം മേഖലാ സെക്രട്ടറി അന്‍സാര്‍ അഹ്സനി , എസ്.എസ്.എഫ് ഡിവിഷന്‍ പ്രസിഡന്റ് അനസ് നുസ്രി, പി.എ കുഞിതു ഹാജി, കെസി. കോയ , സ്വാഗത സംഘം ചെയര്‍മാന്‍ മൊയ്തീന്‍ മാസ്റ്റര്‍  തുടങ്ങിയവര്‍ ആശംസള്‍ നേര്‍ന്നു സംസാരിച്ചു.

അടുത്ത വര്‍ഷം സെക്ടര്‍ സാഹിത്യോത്സവത്തിന് ആദിതേയത്വം വഹിക്കുന്ന വാളക്കുട യൂണിറ്റിന് പതാക കെെമാറി. അബ്ദു റശീദ് പാപ്പാട്ടില്‍ നന്ദിയും പറഞ്ഞു. 

ഇനിയുള്ള സാഹിത്യോത്സവിന്റെ ഡിവിഷൻ മുതൽ ദേശീയ തലം വരെയുള്ള ഉപരി വേദികളിലേക്കുള്ള പ്രയത്നത്തിലാണ് ജേതാക്കൾ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}