33 ാമത് പാരീസ് ഒളിംപിക്സിന് പിന്തുണയേകി എ എം എൽ പി എസ് വേങ്ങരക്കുറ്റൂർ

പാക്കടപുറായ: എ എം എൽ പി എസ് വേങ്ങര കുറ്റൂരിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 33 ാമത് പാരീസ് ഒളിമ്പിക്സിന് പിന്തുണയേകിക്കൊണ്ട്  ദീപശിഖാ പ്രയാണം നടത്തി. പ്രധാന അധ്യാപകൻ പ്രശോഭ് പി എന്നിൽ നിന്നും ദീപശിഖ സ്പോർട്സ് ലീഡർ ആയ മുഹമ്മദ് റബീഹ് സി ഏറ്റുവാങ്ങുകയും 
പാക്കടപ്പുറായ അങ്ങാടിയെ വലം വെച്ച് വനിതാ ക്യാപ്റ്റനായ ഫാത്തിമ റിൻഷ പി എ ഏറ്റുവാങ്ങി കുട്ടികളുടെ കൂട്ടയോട്ടത്തോട് കൂടി സ്കൂളിനെ വലം വെച്ച് ദീപശിഖ സ്പോർട്സ് മിനിസ്റ്ററായ നൗഫൽ മാഷിന് കൈമാറി. തുടർന്ന് അസംബ്ലി ചേരുകയും ഒളിമ്പിക്സ് പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു. ഈ ദീപശിഖ പ്രയാണത്തിലൂടെ കുട്ടികളിലും സമൂഹത്തിലും   ഒളിമ്പിക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കാൻ കഴിഞ്ഞു. ഒളിമ്പിക്സിൽ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചും മെഡലുകൾ നേടിയ മുൻ കായിക താരങ്ങളെ കുറിച്ചും  നൗഫൽ മാസ്റ്റർ ഒരു വിവരണം നൽകി. വളരെ ആവേശത്തോട് കൂടിയാണ് കുട്ടികൾ 33 ാമത് പാരീസ് ഒളിമ്പിക്സിനെ വരവേറ്റത്. ഇതോടൊപ്പം തന്നെ സെപ്റ്റംബറിൽ നടക്കുന്ന സ്കൂൾ ഉപജില്ല കായികമേളയ്ക്കുള്ള പരിശീലനം ആരംഭിക്കുകയും ചെയ്തു. തുടർന്ന് ആശംസകൾ അർപ്പിച്ച് ഖദീജ ടീച്ചർ, പ്രീത ടീച്ചർ, നിതിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}