ഊരകം: സമസ്തകേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ജൂലൈ 7 ന് എല്ലാ മദ്റസകളിലും ആചരിക്കുന്ന മുഅല്ലിം ഡേ യുടെ വേങ്ങര മേഖല പ്രഖ്യാപനം ജില്ലാ കോഡിനേറ്റർ ഹുസൈൻ ദാരിമി നിർവഹിച്ചു.
ഊരകം റെയ്ഞ്ചിലെ മുക്കം മഹല്ല് മദ്റസത്തുൽ മുഹമ്മദിയ്യയിൽ വെച്ച് നടന്ന സംഗമത്തിൽ എസ്.കെ.ജെ എം മേഖല ട്രഷറർ അബ്ദുറഹീം മുസ്ലിയാർ അധ്യക്ഷനായി.
ചേറുർ റെയ്ഞ്ച് സെക്രട്ടറി ഉസ്മാൻ ഹുദവി, ഊരകം റെയ്ഞ്ച് സെക്രട്ടറി സഹദ് ദാരിമി, ഫൈസൽ മന്നാനി, ഒ. കെ. അലിഹസ്സൻ കുട്ടി മുസ്ലിയാർ, ഹസ്ബുല്ല ബദരി, ഹംസ മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.