മൈലാഞ്ചി മൊഞ്ചോടെ വലിയപെരുന്നാളാഘോഷം സംഘടിപ്പിച്ചു

വേങ്ങര: കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കന്ററി സ്കൂളിൽ മൈലാഞ്ചി മൊഞ്ചോടെ വലിയപെരുന്നാളാഘോഷം സംഘടിപ്പിച്ചു. മുന്നൂറിലേറെ കുട്ടികൾ പങ്കെടുത്ത് വൻ വിജയമാക്കിയ മെഗാ മെഹന്തി ഫെസ്റ്റ് ആയിരുന്നു ഇത്തവണത്തെ പെരുന്നാളാഘോഷം കളറാക്കിയത്.

പ്രധാനാധ്യാപകൻ പി.സി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡിഎച്ച്എം എസ് ഗീത അധ്യക്ഷം വഹിച്ചു.

ഷൈജു കാക്കഞ്ചേരി, കെ സ്മിത എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ പി കെ അജ്ഞലി, എൻ ശരണ്യ, പി ഷംന, റുക്സാന, ഇ കെ സിമിൽ റഹ്മാൻ, അദ്ധ്യാപക വിദ്യാർത്ഥികളായ വി അഭിജിത്ത്, സിപി ലുബാബ, കെ ലുബാബ, കെ ടി അഭിജന്യ, ഐഫൂന തുടങ്ങിയവർ പങ്കെടുത്തു.
  
മെഗാ മെഹന്തി മത്സരത്തിൽ ഷൻസ എം പി - ഹന കെ, അലോന കെ - ഹന്ന പി, റംഷ ഫാത്തിമ കെ.വി - മിൻഹ ഫാത്തിമ ഇ കെ, റിയ ഫാത്തിമ പി - ഹന പി, ആയിഷ ജന്ന കെ ടി - ഫാത്തിമ മെഹറിൻ എം കെ എന്നീ വിദ്യാർത്ഥികൾ യു.പി വിഭാഗത്തിലും, മിഷ ഫാത്തിമ - ഫാത്തിമ സൻഹ, ഷഹ്സ ഫാത്തിൻ - ഫാത്തിമ ഹിബ, ലിയ ഫാത്തിമ - ഫാത്തിമ നിബ, ഫാത്തിമ ഹന്ന - ഫാത്തിമ നിലൂഫർ, വഫ ഷറിൻ - റന ഫാത്തിമ എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും വിജയികളായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}