വേങ്ങര: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വേങ്ങര പീസ് പബ്ളിക് സ്കൂളിൽ ലീഡർഷിപ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കുട്ടികൾ പങ്കെടുത്ത ലഹരി വിരുദ്ധ റാലി, കൗൺസിലിങ് ഡെമോ, ബോധവൽക്കരണ ക്ലാസ് എന്നിവ നടന്നു. മലപ്പുറം ജില്ലാ ശിശു സംരക്ഷണ സമിതിയിലെ ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ മുഹ്സിൻ പരി വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ജാസ്മിർ ഫൈസൽ എം, വൈസ് പ്രിൻസിപ്പൽ സി കെ ഫബീല എന്നിവർ പ്രസംഗിച്ചു.