ജി.വി.എച്ച്.എസ്.എസ് വേങ്ങര എൻ എസ് എസ് യൂണിറ്റ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

വേങ്ങര: ജി.വി.എച്ച്.എസ്.എസ് വേങ്ങര എൻ എസ് എസ് യൂണിറ്റ് പരിസ്ഥിതി ദിനാചരണം പി ടി എ പ്രസിഡന്റ് അബ്ദുൽ മജീദ് കെ ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സന്തോഷ് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ദിലീപ് കൊളക്കാട്ടിൽ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഫൈസൽ, യൂസുഫ് കുറ്റാളൂർ തുടങ്ങിയവർ ആശംസയർപ്പിച്ചു.

പ്രോഗ്രാം ഓഫീസർ സാജിദ്  സ്വാഗതവും മുഹമ്മദ് ശരീഫ് നന്ദിയും പറഞ്ഞു. തുടർന്ന് കാർബൺ ന്യൂട്രൽ കാമ്പസിന് വേണ്ടി മുള തൈകൾ വെച്ച് പിടിപ്പിച്ചു. ഊരകം പഞ്ചായത്ത് ഒന്നാം വാർഡിലെ നൂറോളം വീടുകളിൽ വൃക്ഷതൈകൾ നട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}