നൂറോളം ഇരുചക്ര വാഹനങ്ങളുടെ ആദ്യഘട്ട വിതരണോ ദ്ഘാടനം നാളെ

വേങ്ങര: നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ വേങ്ങര കൊർദോവ എൻജിഒ നടപ്പിലാക്കുന്ന വുമൺ ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി വനിതകൾക്കുള്ള നൂറോളം  ഇരുചക്ര വാഹനങ്ങളുടെ ആദ്യഘട്ട വിതരണോദ്ഘാടനം നാളെ (വെള്ളി) രാവിലെ 10 മണിക്ക് പാണ്ടികശാലയിൽ വെച്ച് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കുമെന്ന് കൊർദോവ എൻ.ജി.ഒ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വിദ്യാർത്ഥി ക്ഷേമ പദ്ധതിയുടെ ഭാഗമായി വേങ്ങര പഞ്ചായത്തിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തതായും ജൈവ ഗ്രാമം പദ്ധതിയുടെഭാഗമായി സബ്സിഡി നിരക്കിൽജൈവവളം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായും ഭാരവാഹികൾ പറഞ്ഞു. കൊർദോവയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച്മഹിളാ മിത്ര പദ്ധതി, കിഷോർ ഖേൽകാര്യക്രമംഎന്നീ പദ്ധതികൾ ജൂലൈമുതൽ തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ സൂചിപ്പിച്ചു.

ചടങ്ങിൽവേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഹസീന ഫസൽ അധ്യക്ഷതവഹിക്കും. നാഷണൽ എൻജിഒ കോൺഫെഡറേഷൻ ദേശീയ കോ ഓർഡിനേറ്റർ കെ അനന്തു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. 

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പി.എം ബഷീർ, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞിമുഹമ്മദ്, പറപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ. സൈതു ബിൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, എം.സു ഹിജാബി ബ്ലോക്ക് മെമ്പർ, പറങ്ങോടത്ത് അബ്ദുൽ അസീസ്, നാഷണൽ എൻജിഒ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ഉമ്മർ ചിറക്കൽ, അലിവ് ചാരിറ്റി സെൽ സെക്രട്ടറി ശരീഫ് കുറ്റൂർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പി അബ്ദുൽ മജീദ്, പറമ്പിൽഖാദർ, കെ. ശിവദാസ് ,കെ.നഹീം, പി എച്ച് ഫൈസൽ, പി കെ ഉസ്മാൻ ഹാജി, ടി.അലവിക്കുട്ടി എന്നിവർ സംബന്ധിക്കും. 

വാർത്താ സമ്മേളനത്തിൽ കൊർദോവഎൻജിഒ ചെയർമാനും വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പറുമായ യൂസുഫലി വലിയോറ, കെ. സാദിഖലി, എം.ശിഹാബുദ്ദീൻ, കെ.ടി. ആഷിഖ്, ടി.കെ.കെ. നിസാർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}