പറപ്പൂർ: ഐ യു ആർട്സ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ പ്ലസ് ടു, ഡിഗ്രി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദന ചടങ്ങും വിജയോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു.
വൈസ് പ്രിൻസിപ്പാൾ അനീഷ് സ്വാഗതം പറഞ്ഞു.പ്രിൻസിപ്പാൾ മുഹമ്മദ് ഷെരിഫ് സർ അധ്യക്ഷത വഹിച്ചു.
മാനേജർ മൊയ്‌തീൻ കുട്ടി സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.
ഐ യു ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയർഡ് പ്രിൻസിപ്പാൾ അബ്‌ദുൽ റഷീദ് മാസ്റ്റർ
മുഖ്യാതിഥിയായി.
ടി ഐ സംഘം സെക്രട്ടറി ടി ഇ മരക്കാർകുട്ടി ഹാജി,
ടി ഐ സംഘം വൈസ് പ്രസിഡൻ്റ് ടി ഇ കുഞ്ഞിപ്പോക്കർ,
ടി.ഐ സംഘം അസിസ്റ്റൻ്റ സെക്രട്ടറി മുബാറക്,കോളേജ് ഇൻ ചാർജ് മാനേജ്‌മന്റ് കമ്മിറ്റി സലാം ഹാജി,
പൂർവ്വ വിദ്യാർത്ഥിയും മെഡിക്കൽ & സൈക്യാർട്ടിക് സോഷ്യൽ വർക്കർ ആയ മുഹമ്മദ് അസർജമാൻ, സ്റ്റാഫ് അംഗങ്ങളായ റഫീഖ്, റഹൂഫ്, നൗഷാദ്, നസീർ, സ്മിത, ചിത്ര, അപർണ, സുൽത്താനിയ റൈഹാനത് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി മുസ്തഫ ഹുദവി നന്ദി പറഞ്ഞു.