വിജയഭേരി എ പ്ലസ് ആദരം

കോട്ടക്കൽ: മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി, വേങ്ങര, കുറ്റിപ്പുറം, എടപ്പാൾ  വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കോട്ടക്കൽ പി എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു.വേങ്ങര 
ലൈവ്.ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ്, വികസന  സ്ഥിര സമിതി  അധ്യക്ഷ സെറീന  ഹസീബ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടിപിഎം ബഷീർ, ബഷീർ രണ്ടത്താണി, സെലീന ടീച്ചർ, ശ്രീമതി സമീറ, യാസ്മിൻ അരിമ്പ്ര, വിജയഭേരി കോഡിനേറ്റർ ടി സലീം,  യൂണിവേഴ്സൽ ഡയറക്ടർ കുഞ്ഞു എന്നിവർ സംബന്ധിച്ചു. 

പൊന്നാനി, തിരൂർ, താനൂർ വിദ്യാഭ്യാസ ഉപജില്ലകളിലെ ആദരിക്കൽ ചടങ്ങ് ജൂൺ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കും.
Previous Post Next Post

Vengara News

View all