എസ് കെ എസ് ബി വി ഊരകം റെയിഞ്ച് കമ്മിറ്റി പരിസ്ഥിതി വാരാചരണം നടത്തി

ഊരകം: എസ് കെ എസ് ബി വി സ്റ്റേറ്റ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഊരകം റെയിഞ്ച് കമ്മിറ്റി പരിസ്ഥിതി വാരാചരണം നടത്തി. ജൂൺ 5 മുതൽ 12 വരെയാണ് ക്യാമ്പയിന്റെ കാലാവധി. ജൂൺ അഞ്ചിന് റെയിഞ്ച് പരിധിയിൽ പെട്ട എല്ലാ മദ്രസകളിലും ബോധവൽക്കരണ അസംബ്ലി നടത്തി. അതത് മദ്രസകളിലെ സ്വദർ ഉസ്താദുമാർ നേതൃത്വം നൽകി.

പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മുക്കം മഹല്ല്  മദ്രസയുടെ പരിസരത്ത് വെച്ച്   എസ് കെ എസ് ബി വി റെയിഞ്ച് തല വൃക്ഷത്തൈ നടൽ ഉദ്ഘാടന കർമ്മം എസ് കെ എസ് ബി വി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മിയാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഹുസൈൻ ദാരിമി, സഹദ് ദാരിമി, മുഹമ്മദലി ഹുദവി, ഹംസ വഹബി, ശുഹൈബ് വാഫി, ഇബ്രാഹിംകുട്ടി, ഷബീഹ് തങ്ങൾ, ഷഹബാസ് അമാൻ, നിയാസ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}