ഇനി യൂറോ കപ്പിന്റെ ആവേശ നാളുകൾ; ടീമുകൾ, മത്സരങ്ങൾ, സമയം ഇങ്ങനെ

നാളെ ഉദ്ഘാടന മത്സരത്തിൽ ജർമനിയും സ്കോട്ട്ലൻഡും ഏറ്റുമുട്ടും
യൂറോപ്പിലെ കളിപ്പോരിനായുള്ള ഫുട്ബാൾ ലോകത്തിന്റെ കാത്തിരിപ്പ് ജൂൺ 15ന് ഫലപ്രാപ്തിയിലെത്തുകയാണ്. പിന്നെയൊരു മാസം യൂറോപ്പിലെ വമ്പന്മാരുടെയും മിന്നും താരങ്ങളുടെയും കളിയഴകിലേക്കായിരിക്കും ആരാധകരുടെ നോട്ടം മുഴുവൻ. രാജ്യാന്തര ഫുട്ബാളിൽ ലോകകപ്പ് കഴിഞ്ഞാൽ ഏറ്റവുമധികം കാണികൾ കണ്ണുനട്ടിരിക്കുന്ന ‘മിനി ലോകകപ്പ്’ തന്നെയാണ് യൂറോപ്പിൽ അരങ്ങേറുന്നത്. ഇത്തവണ ജർമനി ആതിഥേയരാകുന്ന യൂറോകപ്പിൽ 24 ടീമുകളാണ് കിരീടത്തിനായി പന്തിന് പിന്നാലെ പായുക. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.30ന് ആതിഥേയരായ ജർമനി സ്കോട്ട്‍ലൻഡുമായി ഏറ്റുമുട്ടുന്നതോടെ ആവേശപ്പോരിന് തുടക്കമാകും. ഫ്രാൻസും ജർമനിയും സ്​പെയിനും പോർച്ചുഗലും ഇംഗ്ലണ്ടും നെതർലാൻഡ്സും ബെൽജിയവും ഇറ്റലിയുമെല്ലാം അടങ്ങുന്ന ലോക ഫുട്ബാളിലെ കരുത്തർ അണിനിരക്കുന്ന ടൂർണമെന്റിനായി ഇന്ത്യക്കാരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. പല മത്സരങ്ങളും ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് ആരംഭിക്കുന്നത്.

മത്സര തീയതി, ഏറ്റുമുട്ടുന്ന ടീമുകൾ, ഇന്ത്യൻ സമയം ക്രമത്തിൽ:
ജൂണ്‍ 15:

ജർമനി-സ്കോട്ട്ലൻഡ്: പുലർച്ചെ 12.30

ഹംഗറി-സ്വിറ്റ്സർലൻഡ്: വൈകീട്ട് 6.30

സ്പെയിൻ-ക്രൊയേഷ്യ: രാത്രി 9.30

ജൂണ്‍ 16:

ഇറ്റലി-അല്‍ബേനിയ: 12.30

പോളണ്ട്-നെതർലാൻഡ്സ്: 6.30

സ്ലോവേനിയ-ഡെന്മാർക്ക്: 9.30

ജൂണ്‍ 17:

സെർബിയ-ഇംഗ്ലണ്ട്: 12.30

റുമാനിയ-യുക്രെയ്ൻ: 6.30

ബെല്‍ജിയം-സ്ലൊവാക്യ: 9.30

ജൂണ്‍ 18:

ഓസ്ട്രിയ-ഫ്രാൻസ് -12.30

തുർക്കി-ജോർജിയ -9.30

ജൂണ്‍ 19:

പോർച്ചുഗല്‍-ചെക്ക് റിപ്പബ്ലിക്: 12.30

ക്രൊയേഷ്യ-അല്‍ബേനിയ: 6.30

ജർമനി-ഹംഗറി: 9.30

ജൂണ്‍ 20:

സ്കോട്ട്ലൻഡ്-സ്വിറ്റ്സർലൻഡ്: 12.30

സ്ലൊവേനിയ-സെർബിയ -6.30

ഡെന്മാർക്ക്-ഇംഗ്ലണ്ട്: 9.30

ജൂണ്‍ 21:

സ്പെയിൻ-ഇറ്റലി: 12.30

സ്ലൊവാക്യ-ഉക്രെയ്ൻ: 6.30

പോളണ്ട്-ഓസ്ട്രിയ: 9.30

ജൂണ്‍ 22:

നെതർലാൻഡ്സ്-ഫ്രാൻസ്: 12.30

ജോർജിയ-ചെക്ക് റിപ്പബ്ലിക്: 6.30

തുർക്കി-പോർച്ചുഗല്‍: 9.30

ജൂണ്‍ 23:

ബെല്‍ജിയം-റുമാനിയ: 12.30

ജൂണ്‍ 24:

സ്വിറ്റ്സർലൻഡ്-ജർമനി: 12.30

സ്കോട്ട്ലൻഡ്-ഹംഗറി: 12.30

ജൂണ്‍ 25:

അല്‍ബേനിയ-സ്പെയിൻ: 12.30

ക്രൊയേഷ്യ-ഇറ്റലി: 12.30

ഫ്രാൻസ്-പോളണ്ട്: 9.30

നെതർലാൻഡ്സ്-ഓസ്ട്രിയ: 9.30

ജൂണ്‍ 26:

ഡെന്മാർക്ക്-സെർബിയ: 12.30

ഇംഗ്ലണ്ട്-സ്ലോവേനിയ: 12.30

സ്ലൊവാക്യ-റുമാനിയ: 9.30

യുക്രെയ്ൻ-ബെല്‍ജിയം: 9.30

ജൂണ്‍ 27:

ജോർജിയ-പോർച്ചുഗല്‍: 12.30

ചെക്ക് റിപ്പബ്ലിക്-തുർക്കി: 12.30

പ്രീ-ക്വാർട്ടർ
ജൂണ്‍ 29:

ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാർ-ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാർ: 6.00

ജൂണ്‍ 30:

ഗ്രൂപ്പ് എയിലെ വിജയി-ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാർ: 12.30

ഗ്രൂപ്പ് സിയിലെ വിജയി-ഗ്രൂപ്പ് ഡി/ഇ/എഫില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ: 9.30

ജൂലൈ 1:

ഗ്രൂപ്പ് ബിയിലെ വിജയി-ഗ്രൂപ്പ് ഡി /ഇ /എഫില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ: 12.30

ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാർ-ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാർ: 9.30

ജൂലൈ 2:

ഗ്രൂപ്പ് എഫ് വിജയി-ഗ്രൂപ്പ് എ/ബി/സിയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ: 12.30

ഗ്രൂപ്പ് ഇ വിജയി-ഗ്രൂപ്പ് എ/ബി/സി/ഡിയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ: 9.30

ജൂലൈ 3:

ഗ്രൂപ്പ് ഡിയിലെ വിജയി-ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാർ: 12.30



ക്വാർട്ടർ ഫൈനല്‍
ജൂലൈ 5: മാച്ച്‌ 39 വിജയി-37 വിജയി: 9.30

ജൂലൈ 6: മാച്ച്‌ 41 വിജയി-42 വിജയി: 12.30

ജൂലൈ 6: മാച്ച്‌ 40 വിജയി-38 വിജയി: 9.30

ജൂലൈ 7: മാച്ച്‌ 43 വിജയി-44 വിജയി: 12.30

സെമിഫൈനല്‍
ജൂലൈ 10: മാച്ച്‌ 45 വിജയി-46 വിജയി: 12.30

ജൂലൈ 11: മാച്ച്‌ 47 വിജയി-48 വിജയി: 12.30

ഫൈനല്‍
ജൂലൈ 15: മാച്ച്‌ 49 വിജയി-50 വിജയി: 12.30
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}