വേങ്ങര സബാഹ് സ്‌ക്വയർ ഹെൽത്ത്‌ ക്ലബ്‌ യോഗാ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു

വേങ്ങര: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ യോഗാ ട്രയിനിങ്ങിന് ശേഷം വേങ്ങര സബാഹ് സ്‌ക്വയർ ഹെൽത്ത്‌ ക്ലബ്‌ യോഗാ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.സമൂഹത്തിന് വൻ ഭീഷണിയായി മാറി കൊണ്ടിരിക്കുന്ന ലഹരി ഉപഭോഗത്തിന്റെയും വിപണനനത്തിന്റെയും കടന്നു കയറ്റത്തിന് അറുതി വരുത്താനുള്ള  പ്രവർത്തനങ്ങൾക്ക് സർക്കാറും പൊതു സമൂഹവും മാധ്യമങ്ങളും ഒന്നടങ്കം ഒറ്റകെട്ടായി ശ്രമിക്കണമെന്ന് സബാഹ് സ്‌ക്വയർ ഹെൽത്ത്‌ ക്ലബ്‌ അംഗങ്ങൾ അഭിപ്രായപ്പെട്ടു.ബഷീർ സിഗ് മ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}