ഭക്ഷ്യസുരക്ഷ ജില്ലയ്ക്ക് അവാർഡ്

ഭക്ഷ്യസുരക്ഷാ അവാർഡ് ആരോഗ്യമന്ത്രി വീണാ ജോർജിൽനിന്ന് മലപ്പുറം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഡി. സുജിത് പെരേര ഏറ്റുവാങ്ങുന്നു

മലപ്പുറം : കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ജില്ലകൾക്കായി സംഘടിപ്പിക്കുന്ന ഈറ്റ് റൈറ്റ് ചലഞ്ച് മൂന്നാംഘട്ടത്തിലെ സംസ്ഥാനത്തെ മികച്ച പ്രവർത്തനത്തിന് മലപ്പുറംജില്ലയ്ക്ക് അവാർഡ്. ലോക ഭക്ഷ്യസുരക്ഷാദിനത്തിൽ തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽനടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജിൽനിന്ന് മലപ്പുറം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഡി. സുജിത് പെരേര അവാർഡ് ഏറ്റുവാങ്ങി. സാമ്പിളുകളുടെ ശേഖരണം, ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്ട്രേഷൻ എന്നിവയുടെ വർധന, ഭക്ഷ്യ സ്ഥാപനങ്ങളിലെ പരിശോധന തുടങ്ങി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർണയിച്ച പത്തോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് മികവു വിലയിരുത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}