സമസ്ത സ്ഥാപക ദിനം ആചരിച്ചു

വേങ്ങര: ജൂൺ 26 സമസ്ത സ്ഥാപക ദിനം മാട്ടിൽ നജാത്തു സ്വിബിയാൻ മദ്രസയിൽ ആചരിച്ചു. വൈസ് പ്രസിഡന്റ്
കുഞ്ഞീതുട്ടി ഹാജി പതാക ഉയർത്തി. സെക്രട്ടറി ഇ കെ അഹമ്മദ് കുട്ടി ഹാജി സ്വാഗതം പറഞ്ഞു. മാട്ടിൽ ഖത്തീബ് 
ബാദുഷ നിസാമി പ്രാർഥന നടത്തി. സദർ ഉസ്താദ് അശ്റഫ് മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. 

എ കെ ശാകിർ മാഹിരി സമസ്തയുടെ ചരിത്രം വിശദീകരിച്ചു. തുടർന്ന് പാറയിൽ ബാപ്പുവിന്റെ ഖബർ
സിയാറത്ത് നടത്തി. പരിപാടിയിൽ ഉസ്താദുമാരും കമ്മിറ്റി ഭാരവാഹികളും 
വിദ്യാർഥികളും പങ്കെടുത്തു. ശേഷം മധുരപലഹാരം വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}