ഊരകം കല്ലേങ്ങൽപടി അംഗനവാടി പ്രവേശനോത്സവം ആഘോഷമായി

വേങ്ങര: ഊരകം കല്ലേങ്ങൽപടി അംഗനവാടിയിൽ പുതിയ കൂട്ടുകാരെ വർണ്ണ ബലൂണുകളും മിഠായികളും നൽകി സ്വീകരിച്ചു. കഴിഞ്ഞ വർഷം പഠിച്ച വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകിയാണ് യാത്രയാക്കിയത്. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു. 

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡി വൈ എസ് പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ എൻ പി സുഗുണൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഊരകം ജെ പി എച് എൻ ഐശ്വര്യ, അസൈൻ വി, ജലീൽ കല്ലേങ്ങൽപടി, സി മാലതി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}