ചെരുപ്പടിമലയും പരിസരവും വൃത്തിയാക്കി കോളജ് വിദ്യാർത്ഥികൾ

കണ്ണമംഗലം: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ധർമഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ്  നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെരുപ്പടിമലയും പരിസരവും വൃത്തിയാക്കി. മഴ യാത്ര എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ചെറേക്കാട് അങ്ങാടി മുതൽ ചെരുപ്പടി മല വരെയുള്ള പ്രദേശമാണ് വൃത്തിയാക്കിയത്.  

കോളജ് കാമ്പസിൽ ഫ്രൂട്ട്സ് ഗാർഡനിങ്ങിന്റെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നിർവഹിച്ചു. അധ്യാപകരും കോളജ് യൂണിയൻ ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}