വേങ്ങര: കൂരിയാട് - അച്ചനമ്പലം റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക.. നിർത്തി വെച്ച പ്രവർത്തി ഉടൻ പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു SDPI കൂരിയാട് - പാക്കടപ്പുറായ ബ്രാഞ്ചുകൾ സംയുക്തമായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ കൂരിയാട് ബ്രാഞ്ച് പ്രസിഡന്റ് ശറഫുദ്ധീൻ, സെക്രട്ടറി അബ്ദുൽ മുജീബ്,
പാക്കട പുറായ ബ്രാഞ്ച് പ്രസിഡന്റ് യൂസുഫലി, സെക്രട്ടറി സാലിഹ് മച്ചിങ്ങൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.