സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു

അടക്കാപ്പുര: എ.എം.യു.പി സ്കൂൾ വലിയോറ ഈസ്റ്റിലെ ഇരുപത് വിദ്യാർത്ഥികൾക്ക് വലിയോറ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂൾ ബാഗ്, നോട്ട് ബുക്ക്‌, കുട എന്നിവ അടങ്ങിയ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. 

സ്കൂൾ ഹെഡ് മാസ്റ്റർ സോമനാഥൻ മാസ്റ്റർക്ക് വലിയോറ കൂട്ടായ്മക്ക് വേണ്ടി എ.കെ ബാവ സലീം കൈമാറി. ചടങ്ങിൽ വലിയയോറ ഈസ്റ്റ്‌ സ്കൂൾ അധ്യാപകാരായ എ.കെ ഷമീർ മാസ്റ്റർ, വിജയൻ മാസ്റ്റർ, അമീർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

എ.കെ മാലൂഫ്, അജ്മൽ ഇരുമ്പൻ, വി.എ ഷഫീഖ്, ഫാസിൽ വി.പി എന്നിവർ നേതൃത്വം നൽകി.

ഇതുമായി സഹകരിച്ച മുഴുവൻ ആളുകൾക്കും സംഘാടകർക്ക് വേണ്ടി ബാവ സലീം പ്രത്യേകം നന്ദി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}