ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മനാട്ടിപ്പറമ്പ് മഹല്ല് കമ്മിറ്റി ആദരിച്ചു

വേങ്ങര: വലിയോറമ നാട്ടിപ്പറമ്പ് മസാലിഹുൽ മുസ്ലിമീൻ മഹല്ല് കമ്മിറ്റി തുടർച്ചയായ നാലാം വർഷവും മദ്റസ പഠനത്തോടൊപ്പം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 25 മദ്റസ വിദ്യാർത്ഥികളെ സ്നേഹാദരം നൽകി ആദരിച്ചു.

മനാട്ടിപ്പറമ്പ് ഇർശാദുസ്വിബിയാൻ ഹയർസെക്കണ്ടറി മദ്റസ ഹാളിൽ വെച്ച് നടന്ന പരിപാടി മഹല്ല് ഖത്തീബ് ഉസ്താദ് മുസ്തഫ ഫൈസി മുടിക്കോട് പ്രാർത്ഥന നിർവഹിച്ച് ഉദ്ഘാടനം ചെയ്തു.വേങ്ങര ലൈവ്.മഹല്ല് വൈസ് പ്രസിഡന്റ് കെ.കെ മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷൻ വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി ടിവി മുഹമ്മദ് ഇഖ്ബാൽ സാഹിബ് സ്വാഗതം പറഞ്ഞു. ഉസ്താദ്, ഒ കെ അബ്ദുറഹ്മാൻ ദാരിമി ഊരകം മുഖ്യ പ്രഭാഷണം നടത്തി. അഷ്റഫ് മൗലവി എടയാറ്റൂർ ആശംസകൾ നേർന്ന്  സംസാരിച്ചു.

ഇസ്ഹാഖലി ഫൈസി കുണ്ടൂർ, ഷാഫി ഫൈസി പാണ്ടിക്കാട്, മുഹമ്മദ്. കെ കെ അബ്ദുൽ മജീദ് കുഴിക്കാട്ടിൽ, മൊയ്തീൻ ഹാജി, സി ടി അബ്ദുറഹ്മാൻ, എൻ കെ യൂനുസ് റഹ്മാനി, അലാവുദ്ദീൻ കെ കെ, ഉമ്മർ എം ടി തുടങ്ങിയ മഹല്ല് കമ്മിറ്റി ഭാരവാഹികളും മദ്റസ  വിദ്യാർത്ഥികളും സാന്നിധ്യം കൊണ്ട് ധന്യമാക്കിയ സംഗമം ജംഷീർ കെ.കെ നന്ദി പറഞ്ഞ് മൂന്ന് സ്വലാത്ത് ചൊല്ലി പരിപാടി സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}