പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പറപ്പൂർ ഹോപ്പ് ഫൗണേഷൻ പെയിൻ ആൻറ് പാലിയേറ്റീവ് സെൻററിന് ഫണ്ട് പിരിച്ച് നൽകി.
സെക്രട്ടറി അക്ബർ അലി ചെമുക്കൻ , ട്രഷറർ റഫീഖ് പുലാകടവത്ത് എന്നിവർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്ററിന് ഫണ്ട് കൈ മാറി.
പ്രസ്തുത ചടങ്ങിൽ പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദ് അലി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.കെ. സൈദുബിൻ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ.കെ. സുബൈർ മാസ്റ്റർ, പഞ്ചായത്ത് MSF പ്രസിഡൻറ് എ.കെ ഷഹീം, ഇ.കെ. കുഞ്ഞിമുഹമ്മദ് ഹാജി, എന്നിവർ പങ്കെടുത്തു.