സിവിൽ സർവ്വീസ് കോച്ചിങ് ഗ്രാമങ്ങളിലും തുടങ്ങണം: വെൽഫെയർ പാർട്ടി

വേങ്ങര: സിവിൽ സർവ്വീസ് കോച്ചിങ് ഉൾപ്പെടെയുള്ള ഉന്നത പരിശീലന കോഴ്‌സുകൾ ഗ്രാമ പ്രദേശങ്ങളിലും തുടങ്ങണമെന്ന് വെൽഫയർ പാർട്ടി ആവശ്യപ്പെട്ടു. കണ്ണമംഗലം വാളക്കുടയിൽ എസ്. എസ്. എൽ. സി, പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ എൺപതോളം പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങിലാണ് ഈ ആവശ്യമുയർന്നത്. ചടങ്ങ് പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ. എം. എ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇതിനായി രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു ചടങ്ങിൽ എ. മൂസ്സ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ദാമോദർ പനക്കൽ സ്വാഗതവും ഷെഫീഖ് നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ ചാലിൽ ശങ്കരൻ, ഇ.കെ. കുഞ്ഞഹമ്മദ് മുട്ടി മാസ്റ്റർ, കെ.ടി. മൊയ്തീൻ ഹാജി, കെ.സി. ഹസ്സൻ, പി.ഇ. ഖമറുദ്ദീൻ, അയ്യൂബ് ചെമ്പൻ, പി. ഇ നൗഷാദ് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}