വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
മുൻ പൊലീസ് മേധാവി ഋഷിരാജ് സിംഗ് ഐ പി എസ് ഉദ്ഘാടനം നിർവ്വഹിച്ചു. ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾ അറിയാതെ കുട്ടികളിലേക്ക് ലഹരിയെത്തിക്കുന്ന റാക്കറ്റുകൾ സജീവമാണെന്നും അതിനെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. സ്കൂൾ മാനേജർ കെ.പി അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.സി. ഗിരീഷ് കുമാർ സ്വാഗതവും, പ്രിൻസിപ്പാൾ സാജൻ ജോർജ്, ഡി.എച്ച്.എം ഗീത എസ്, ഇ ഷംസുദ്ധീൻ എന്നിവർ ആശംസയും നവജീവൻ ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ ശ്രീജിത്ത് എ നന്ദിയും പറഞ്ഞു.
തുടർന്ന് ലഹരി വിരുദ്ധ പ്രചരണ റാലിയുടെ ഉദ്ഘാടനം ക്ലബ്ബ് ക്യാപ്റ്റൻ ഡി.വി ജാൻവിക്ക് ലഹരിവിരുദ്ധ പോസ്റ്റർ കൈമാറിക്കൊണ്ട് പ്രധാനാദ്ധ്യാപകൻ പി.സി ഗിരീഷ് കുമാർ നിർവ്വഹിച്ചു.
ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ച വിദ്യാർത്ഥികൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങി അഞ്ഞുറോളം കുട്ടികൾ റാലിയിൽ പങ്കെടുത്തു.
ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡ് നിർമ്മാണം കൂടാതെ ഭദ്രാ ഷാജി, ആദിത്യ പി വി എന്നിവരുടെ ലഹരി വിരുദ്ധ നൃത്താവിഷ്കാരം എന്നീ പരിപാടികളും നടന്നു.
ശരണ്യ എൻ, ഷൈജു കാക്കഞ്ചേരി, പ്രസൂൺ, സൂരജ് എൽ എസ്, റിയാസ്, സാബിക്ക്, പ്രവിഷ രവീന്ദ്രൻ, മായ പി എന്നിവർ നേതൃത്വം നൽകി.