എ.ആർ.നഗർ: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ
വലിയ പെരുന്നാൾ ആഘോഷം ജോറായി. പ്രധാനധ്യാപിക പി.ഷീജ ആദ്യ ആശംസാ കാർഡ് ഏറ്റുവാങ്ങിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.വേങ്ങര
ലൈവ്. കുരുന്നിളം കൈകളിൽ മൈലാഞ്ചി ചോപ്പണിഞ്ഞും ചങ്ങാതിമാർ തമ്മിൽ ആശംസാ കാർഡുകൾ കൈമാറിയും പെരുന്നാൾ പാട്ടുകൾ പാടിയും, മെഗാ ഒപ്പനയിലൂടെയും വിദ്യാർത്ഥികൾ ആഘോഷം
വർണ്ണാഭമാക്കി.
പരിപാടിയിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനവും നിർവ്വഹിച്ചു.
അധ്യാപകരായ ടി.ഇന്ദുലേഖ, നാഫിയ, ഷഹന, ത്വയ്യിബ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.