ബിജെപിയുടെ വിജയമാഘോഷിച്ച് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി

വേങ്ങര: മൂന്നാമതും നരേന്ദ്ര മോദി നയിക്കുന്ന എൻ ഡി എ സർക്കാരിന്റെയും കേരളത്തിൽ താമര വിരിയിച്ച സുരേഷ് ഗോപിയുടെ വിജയത്തിന്റെയും ആഘോഷം നടത്തി. ഞായറാഴ്ച വൈകുന്നേരം ഡി ജെ മ്യൂസിക്കിന്റെ അകമ്പടിയോടെ എ ആർ നഗർ കൊളപ്പുറത്ത് നിന്നും ആരംഭിച്ച വിജയാഹ്ലാത ഘോഷയാത്ര കുന്നുംപുറത്ത് സമാപിച്ചു.
 
ബിജെപി ജില്ല സെക്രട്ടറി പി സുബ്രഹ്മണ്യൻ, വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ, വൈസ് പ്രസിഡന്റ് ടി പി രാധാകൃഷ്ണൻ, സെക്രട്ടറിമാരായ കെ പി സജീഷ്, എൻ കെ സുരേഷ്ബാബു, വി ജിനു, എം ബിജു,കെ പി ബീന,പി സരസ്വതി കെ കമലം, കെ ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}